peruur
പേരൂർകാരാഴ്മ 270 നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിലെ ഉണ്ണിച്ചിവിള കുടുംബ സംഗമം ചാരുംമൂട് യൂണിയൻ കൺവീനർ ബി സത്യപാൽ ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം പേരൂർകാരാഴ്മ 270 -ാം നമ്പർ ശാഖയിൽ കുടുംബ സംഗമങ്ങൾ നടന്നു .168-ാം മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സംയുക്ത ചതയദിന ഘോഷയാത്ര വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് പേരൂർകാരാഴ്മ കിഴക്ക്,

പടിഞ്ഞാറ്, കടമ്പാട്ട് - ആലുവിള ഭാഗം, ഉണ്ണിച്ചുവിള തുടങ്ങിയ കുടുംബ സംഗമങ്ങൾ നടന്നത്. ചാരുംമൂട് യൂണിയൻ കൺവീനർ ബി.സത്യപാൽ കുടുംബയോഗങ്ങൾ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് അഡ്വ. പിയൂഷ് ചാരുംമൂട് അദ്ധ്യക്ഷത വഹിച്ചു. വള്ളികുന്നം രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി രാജേഷ് ബാബു, വൈസ് പ്രസിഡന്റ്, വി.പ്രഭാകരൻ, രക്ഷാധികാരി ജെ.വിദ്യാദരൻ, വനിതാ സംഘം പ്രസിഡന്റ് അജിത രാമചന്ദ്രൻ, സെക്രട്ടറി അമ്പിളി കൃഷ്ണൻ കുട്ടി, വൈസ് പ്രസിഡന്റ് സിനി രമണൻ, യൂണിയൻ കമ്മിറ്റി അംഗം കാർത്തികേയൻ കമ്മറ്റി അംഗങ്ങളായ ഷനോജ്, ജീന ബാഹുലേയൻ, ഈശ്വരിയമ്മ സോമൻ, ശശി സ്നേഹതീരം, രഘു തുടങ്ങിയവർ സംസാരിച്ചു.