ചേർത്തല: കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽ രാമായണ മാസാചരണ സമർപ്പണവും അവഭൃഥസ്നാന ഘോഷയാത്രയും ഇന്ന് നടക്കും. പുലർച്ചെ വിശേഷാൽ പൂജയ്ക്ക് ശേഷം പടയറ നിവേദ്യം,ആറിന് ഭക്തിഗാനസുധ,9ന് ദേവീ സഹസ്രനാമാർച്ചന തുടർന്ന് മഹാവിഷ്ണുവിന് വിശേഷാൽ പൂജയും വിഷ്ണു സഹസ്രനാമാർച്ചനയും നവകാഭിഷേകവും,ഉച്ചയ്ക്ക് 2.30ന് അവഭൃഥസ്നാന ഘോഷയാത്ര.മയൂര നൃത്തം,അമ്പലപ്പുഴ വേലകളി,ശിങ്കാരി മേളം,വയലിൻ ഫ്യൂഷൻ എന്നിവയുടെ അകമ്പടിയാേടെ പനയ്ക്കൽ കടപ്പുറത്തേയ്ക്ക് പുറപ്പെടും. വൈകിട്ട് 5ന് ക്ഷേത്രത്തിലേയ്ക്ക് തിരിച്ച് എഴുന്നള്ളിപ്പ്.