 
കായംകുളം: കായംകുളത്തു നിന്നു മാവേലിക്കര വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോയ കെ.എസ്.ആർ.ടി.സി വേണാട് ബസ് തടഞ്ഞു നിറുത്തി ജീവനക്കാരനെ മർദ്ദിച്ച മദ്യപ സംഘത്തെ അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല മുറിയിൽ ബിജു ഭവനത്തിൽ ബിജു (48), കൃഷ്ണപുരം ദേശത്തിനകം മുറിയിൽ പന്തപ്ലാവിൽ പടീറ്റതിൽ ഷാബു (48), കൃഷ്ണപുരം പുള്ളിക്കണക്ക് മുറിയിൽ ശബരി ഭവനിൽ ശരത് വിജയൻ (32), പാലമേൽ പണയിൽ മുറിയിൽ കളപ്പാട്ട് തെക്കതിൽ എബി (32) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച്ച രാത്രി 10.15നായിരുന്നു സംഭവം. കായംകുളം എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ്, പൊലീസുകാരായ ശിവകുമാർ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.