 
കുട്ടനാട്: വേഴപ്ര- കൊടുപ്പുന്ന റോഡിൽ ടാറിംഗ് ഉൾപ്പെടെയുള്ള പുനരുദ്ധാരണ ജോലികൾ വൈകുന്നതിനെതിരെ കോൺഗ്രസ് സേവാദൾ രാമങ്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേഴപ്ര സെന്റ് പോൾ ദേവാലയ കുരിശടിക്ക് സമീപം നടത്തിയ ധർണ കോൺഗ്രസ് നേതാവ് അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. കുണ്ടും കുഴിയുമായ റോഡ് മഴക്കാലത്തിന് മുന്പ് പുനർനിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് നടക്കാതെ പോയത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലമാണെന്ന് അദ്ദേഹംആരോപിച്ചു. മണ്ഡലം പ്രസിഡൻ്റ് ജോസി തേവേരി അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ ജോസഫ് ചേക്കോടൻ, ഡി.സി.സി അംഗം സിബി മൂലംകുന്നം, ബ്ലോക്ക് പഞ്ചായത്തംഗം ആശ ജോസഫ്, ഷീന റെജപ്പൻ, ബിജു വലിയവീടൻ, റോബിൻ കഞ്ഞിക്കര, ജിനോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ സ്വാഗതവും എ.കെ. ഷംസുദീൻ നന്ദിയും പറഞ്ഞു.