മാന്നാർ: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ 168-ാമത് ജയന്തി മഹാമഹത്തോടനുബന്ധിച്ചുള്ള പീത പതാകദിനാഘോഷം മാന്നാർ
എസ്.എൻ.ഡി.പി യൂണിയനിലെ ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ ഇന്ന് നടക്കും. രാവിലെ 5.30ന് ഗുരുക്ഷേത്രത്തിൽ സോമൻ ശാന്തികളുടെ നേതൃത്വത്തിൽ ഗുരു സുപ്രഭാതം, നിർമ്മാല്യ ദർശനം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, അഖണ്ഡ കുടുംബ പൂജ, ശാന്തി ഹോമം എന്നിവ നടക്കും. 8.30 ന് ദൈവദശകം പ്രാർത്ഥനയോടെ ശാഖായോഗം പ്രസിഡൻ്റ് ദയകുമാർ ചെന്നിത്തല പീതപതാക ഉയർത്തും. തുടർന്ന് വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ പതാകദിന സന്ദേശം നൽകും. ശാഖായോഗം വൈസ്പ്രസിഡൻ്റ് ഗോപകുമാർ തോപ്പിൽ അദ്ധ്യക്ഷത വഹിക്കും. നിയുക്ത യൂണിയൻ കമ്മിറ്റിയംഗം കെ.വി സുരേഷ് കുമാർ, കമ്മിറ്റിയംഗങ്ങളായ വിപിൻ വാസുദേവ്, ബിജു നടുക്കെവീട്ടിൽ, സജുകുമാർ, ഷിബു, പ്രമോദ് ശിവൻ, പോഷക സംഘടനാ ഭാരവാഹികളായ സിന്ധു, ശ്രീദേവി ഉത്തമൻ, വിജി സന്തോഷ്, സ്വപ്ന ഷിജു, രജനി ദയകുമാർ, യൂത്ത് മൂവ്മെൻ്റ്, കുമാരി കുമാരസംഘം ഭാരവാഹികൾ എന്നിവർ ആശംസകളർപ്പിക്കും. ശാഖായോഗം സെക്രട്ടറി രേഷ്മാരാജൻ സ്വാഗതവും, സന്തോഷ് ശാരദാലയം നന്ദിയും പറയും.ശാഖയിലെ മുഴുവൻ ഭവനങ്ങളിലും രാവിലെ പ്രാർത്ഥനയോടെ പീതപതാക ഉയർത്തിയും തോരണങ്ങളാൽ ശാഖാ അതിർത്തികൾ അലങ്കരിച്ചും പീത പതാകദിനാഘോഷത്തിൽ പങ്കാളികളാകും.