 
മാന്നാർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 1926--ാം നമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖായോഗത്തിൽ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവും ശാഖായോഗം പ്രസിഡന്റുമായ ദയകുമാർ ചെന്നിത്തല ദേശീയപതാക ഉയർത്തി. വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. നിയുക്ത യൂണിയൻ കമ്മിറ്റിയംഗം കെ.വി .സുരേഷ് കുമാർ, കമ്മിറ്റിയംഗങ്ങളായ ഷിബു വടക്കെകുറ്റ്, വനിതാസംഘം സെക്രട്ടറി വിജി സന്തോഷ്, യൂണിയൻ കമ്മിറ്റിയംഗം രജനി ദയകുമാർ, കുടുംബയൂണിറ്റ് പ്രസിഡന്റ് രാധമ്മപുരുഷോത്തമൻ, ക്ഷേത്രംശാന്തി സോമൻ, ഉത്തമൻ എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി രേഷ്മ രാജൻ സ്വാഗതവും കമ്മിറ്റിയംഗം ബിജു നടുക്കെവീട്ടിൽ നന്ദിയും പറഞ്ഞു.