 
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 4082-ാം നമ്പർ ശാഖ പൊതുയോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം എം.ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം അദ്ധ്യക്ഷനായി. വൈശാഖൻ (പ്രസിഡന്റ്),മനോജ് (വൈസ് പ്രസിഡന്റ്),ശാലിനി ബിജു(സെക്രട്ടറി) ,ബീന പ്രദീപ്, ( യൂണിയൻ മാനേജിംഗ് കമ്മറ്റി അംഗം), മാനേജിംഗ് കമ്മറ്റിയംഗങ്ങളായി പി.ഡി.നരേന്ദ്രൻ, സി.ആർ.സജീവ്, മഞ്ജുഷ വിജയൻ, ചന്ദ്രശേഖരൻ, പി.എം.ശാന്തലാൽ, രതീഷ്, വിജയൻ ചിറ്റേടം പഞ്ചായത്തു കമ്മറ്റിയംഗങ്ങളായി ജയ ശാന്തിലാൽ, സുധീർ പടവുപുരക്കൽ, കെ.കെ.ദയാനന്ദപണിക്കൾ എന്നിവരെയും തിരഞ്ഞെടുത്തു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ സന്തോഷ് വേണാട്, എ.ജി.സുഭാഷ്, വനിതാസംഘം യൂണിയൻ കൗൺസിൽ സുജി സന്തോഷ്, ഷാജി കറുകത്തറ തുടങ്ങിയവർ സംസാരിച്ചു.