 
ഹരിപ്പാട്: സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാർഷികം സ്മൃതി യാത്രയോടും സ്മൃതി സന്ദേശ സമ്മേളനത്തോടും കൂടി ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുട്ടം കോട്ടക്കോയ്‌ക്കൽ ജംഗ്ഷനിൽ ആഘോഷിച്ചു. കരിപ്പുഴ വലിയപാലത്തിൽ നിന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡോ.ബി.ഗിരിഷ് കുമാർ നയിച്ച പദയാത്രയിൽ യാത്രികരായി 75 നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പദയാത്രയുടെ ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ് നിർവഹിച്ചു. സ്വാതന്ത്ര്യ സ്മൃതി സന്ദേശസമ്മേളനം ഡി.സി.സി അംഗം മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഡോ.ബി.ഗിരിഷ് കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. എം.കെ.മണികുമാർ, എം.കെ.ശ്രീനിവാസൻ, ജേക്കബ് തറയിൽ, എൻ.കരുണാകരൻ, മാത്യു ഉമ്മൻ, തമ്പാൻ, ടി.എസ്.നൈസാം, എം.രവി, ശാമുവൽ മത്തായി, മണിയൻ മൂഡാമ്പാടി, രാജേഷ് രാമകൃഷ്ണൻ, കെ.ബി.ഹരികുമാർ, സി.പി.ഗോപിനാഥൻ നായർ, ജയരാജൻ വല്ലൂർ, സാബു പരിമണം, ഭാസ്കരൻ ശ്രീപദം എന്നിവർ സംസാരിച്ചു.