 
ചാരുംമൂട് :പുന്നമൂട് പബ്ലിക് ലൈബ്രറിയും റെസിഡൻസ് അസോസിയേഷനും ചേർന്ന് 75-ാംത് സ്വാതന്ത്ര ദിനം ആഘോഷിച്ചു. ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു ലൈബ്രറി അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്രദിന അനുസ്മരണ സമ്മേളനം സ്വാതന്ത്ര സമരസേനാനി കെ. ഗംഗാധര പണിക്കർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരൻ വി. പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.എൻ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ശ്യാമളാദേവി മുഖ്യാതിഥിയായിരുന്നു. പി.ചന്ദ്രൻ, വി.രാഘവൻ, ശരത് ചന്ദ്രൻ നായർ, വി. പദ്മനാഭൻ, ദേവകിയമ്മ തയ്യിൽ, സൂസൻ വര്ഗീസ് എന്നിവർ സംസാരിച്ചു. ബാലവേദി കൂട്ടുകാരി ശിവാനി ദേശീയ ഗാനം ആലപിച്ചു.