lions
ലയൺസ് ക്ലബ് വക ഭക്ഷണ വിതരണം അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത ഉത്ഘാടനം ചെയ്യുന്നു

ആലപ്പുഴ :ലയൺസ് ക്ലബ് അമ്പലപ്പുഴയും അക്കോക്ക് ജീവകാരുണ്യ പ്രവർത്തക കൂട്ടായ്മയും സംയുക്തമായി 75-ാം സ്വാതന്ത്ര്യ ദിനം ഭക്ഷണ പൊതികൾ വിതരണം ചെയ്ത് ആഘോഷിച്ചു.
വിശക്കുന്ന വയറിന് ഒരു പിടി അന്നം എന്ന ലക്ഷ്യത്തോടെ അക്കോക്ക് വിശപ്പു രഹിത ഭക്ഷണ അലമാരയിലേക്ക് പത്തു ദിവസത്തേക്ക് ഭക്ഷണ പൊതികൾ സംഭാവന നൽകി, അമ്പലപ്പുഴയിലെ ലയൺസ് ക്ലബ് അംഗങ്ങൾ മാതൃകയായി. രാവിലെ അക്കോക്ക് സെക്രട്ടറി രാജേഷ് സഹദേവൻ ദേശീയ പതാക ഉയർത്തി. അക്കോക്ക് കമ്മിറ്റി അംഗങ്ങളായ മുരളീകൃഷ്ണൻ, രാജീവ് , വിഭ അന്നപൂർണ , പ്രസാദ്, ശ്രീപ്രിയ, ധന്യ ബാബു എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് ലയൺസ് ക്ലബ് വക ഭക്ഷണ വിതരണം അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് അനിൽ, സെക്രട്ടറി സന്തോഷ്, അനി വിജയൻ, ജയകൃഷ്ണൻ , ജോർജ് ഔസേപ്പ് , ദേവരാജൻ ,മധു, വിശ്വനാഥൻ അക്കോക്ക് സെക്രട്ടറി രാജേഷ് സഹദേവൻ,മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.