 
ചേർത്തല: ഭാരതത്തിന്റെ 75-ാംമത് സ്വാതന്ത്റ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിവരുന്ന 'ആസാദി കാ അമൃത് മഹോത്സവ'വുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം കേരളത്തിലെ കലാലയങ്ങളിൽ നടപ്പിലാക്കുന്ന 'ഫ്രീഡം വാളി'ൽ ചേർത്തല ശ്രീനാരായണകോളേജും പങ്കാളികളായി.
സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കണ്ടെത്തി,ചുവർ ചിത്രരൂപത്തിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് ഫ്രീഡം വാൾ .
ചുവർ ചിത്രത്തിനായി ചേർത്തല ശ്രീനാരായണ കോളേജ് തിരഞ്ഞെടുത്ത പ്രമേയം സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത ഇന്ത്യൻ നാഷണൽ ആർമിയിലെ വനിതകളുടെ സായുധ വിഭാഗമായ 'ഝാൻസി റാണി റജിമെന്റാണ്'. കോളേജിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളാണ് ചിത്രരചനയിൽ ഏർപ്പെട്ടത്. എസ്.ഗായത്രി,നവമി രാജ്,പാർവ്വതി,എം.എം.അഞ്ജലി,രാജി, ആർ.അരുൺ, പി.പ്രണവ്,ശ്രീജിത്ത്,ഡി.നിധീഷ്,ഹേമന്ത് ഹരികുമാർ,എന്നിവരാണ് ചിത്രരചനയിൽ പങ്കാളികളായത്.പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി, ചിരിത്രവിഭാഗം മേധാവി എൻ.ഋഷി,ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക എസ്.റോഷ്നിശ്രീ,മലയാളവിഭാഗം മേധാവി,ടി.ആർ.രതീഷ് എന്നിവർ നേതൃത്വം നൽകി.