photo
ബി.ഡി.ജെ.എസ് ചേർത്തല നിയോജകമണ്ഡലം കമ്മി​റ്റി യോഗം ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ബി.ഡി.ജെ.എസ് ചേർത്തല നിയോജകമണ്ഡലം കമ്മി​റ്റി യോഗം ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ പ്രകാശൻ കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി.ആർ.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബൂത്ത്തലത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് സംഘടനാ പ്രവർത്തനം വിപുലമാക്കാൻ യോഗം തീരുമാനിച്ചു. വിനോദ് കോയ്ക്കലിനെ ട്രഷററായി തിരഞ്ഞെടുത്തു. ജയൻ കഞ്ഞിക്കുഴി,അമ്പിളി അപ്പുജി,ജയൻ വേളോർവട്ടം എന്നിവർ സംസാരിച്ചു. വിനോദ് കോയിക്കൽ നന്ദിയും പറഞ്ഞു.