 
അമ്പലപ്പുഴ : വികസന രംഗത്തെന്ന പോലെ കാർഷിക മേഖലയിലും വൻ മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടായിക്കാെണ്ടിരിക്കുന്നതെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. നഗരസഭയിലും വിവിധ ഗ്രാമപഞ്ചായത്തുകളിലുമായി സംഘടിപ്പിച്ച കാർഷിക ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരും കൃഷിയിലേക്ക് എന്ന പദ്ധതി നാമോരോരുത്തരും ആത്മാർത്ഥമായി ഏറ്റെടുത്തതിന്റെ കൂടി ഭാഗമായാണ് ഈ വർദ്ധനവ് ഉണ്ടായതെന്നും എച്ച് .സലാം പറഞ്ഞു. നഗരസഭ കൃഷിഭവനിൽ ചേർന്ന ദിനാഘോഷത്തിൽ ചെയർ പേഴ്സൺസൗമ്യ രാജും,പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളിലും നടത്തിയ ദിനാചരണത്തിൽ പ്രസിഡന്റുമാരായ സജിത സതീശൻ, പി. ജി .സൈറസ്, എസ്. ഹാരിസ്, കെ. കവിത, എ. എസ്. സുദർശനൻ എന്നിവർ അദ്ധ്യക്ഷരായി. ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു,നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എ. പി. സരിത, സുധർമ്മ ഭുവനചന്ദ്രൻ, പി. എം. ദീപ,പി .രമേശൻ, വി.എസ്. മായാദേവി,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കൃഷി ഓഫീസർമാർ, കർഷകർ, പാടശേഖര സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.