 
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഐ.ടി.ഐയിലെ 2022-24 ബാച്ചിന്റെ പുതിയ അദ്ധ്യയന വർഷത്തിലെ ക്ലാസുകൾ ക്ഷേത്രയോഗം സെക്രട്ടറി പി.ടി.സുമിത്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . ഐ .ടി .ഐ മാനേജർ ബിനീഷ് ബോയ് അദ്ധ്യക്ഷനായി . ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് എസ്. പ്രഭുകുമാർ, അഡ്മിനിസ്ട്രേറ്റർ ടി.കെ.ഷാജി, കമ്മറ്റി അംഗങ്ങളായ ശൈലെന്ദ്രൻ, രഘുവരൻ എന്നിവർ സംസാരിച്ചു. ഐ.ടി.ഐ പ്രിൻസിപ്പൽ കെ.സി.സുധീന്ദ്രൻ സ്വാഗതം പറഞ്ഞു.