 
അമ്പലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ വേളയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര ചരിത്ര നാൾവഴികൾ ഉൾപ്പെടുത്തി അറിഞ്ഞതും അറിയപ്പെടാത്തതുമായ സ്വാതന്ത്ര്യ സമര പോരാളികളെയും സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളെയും ഉൾപ്പെടുത്തി ആലപ്പുഴയുടെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ ആയ ഗ്ലോബൽ റേഡിയോ 91.2 എഫ്.എം ഒരുക്കിയ എന്റെ ഭാരതം ശബ്ദ ചിത്രീകരണ പരിപാടി സമാപിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് വാർഷികാചരണ പരിപാടി ആരംഭിച്ചത്. ഗ്ലോബൽ റേഡിയോ സ്റ്റേഷൻ ഡയറക്ടർ ടി.കെ. ഹരികുമാർ, സ്റ്റേഷൻ ഇൻ ചാർജ് ശാലിനി, മാർക്കറ്റിംഗ് ഹെഡ് മുജീബ്, സൗണ്ട് എൻജിനീയർ അരവിന്ദ്, പ്രോഗ്രാം കോ ഓർഡിനേറ്റർ രഘുനന്ദൻ, പ്രോഗ്രാം അവതാരകരായ ദീപ രഞ്ജിത്ത്, മീനു പ്രദീപ്, പി. രശ്മി, ദീപു, നിബിൻ എന്നിവർ ചിത്രീകരണ പരിപാടിയുടെ സമാപന ചടങ്ങിൽ പങ്കെടുത്തു.