 
അമ്പലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ച 50 കാരൻ പിടിയിൽ. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ നടുവിലെ മഠത്തിൽ ഹരീഷ് കുമാറിനെയാണ് (50) അമ്പലപ്പുഴ പൊലീസ് പോക്സോ ചുമത്തി അറസ്‌റ്റ് ചെയ്തത്. വീട്ടിലെ സന്ദർശകയായിരുന്ന 13കാരിയെ ഇയാൾ പല തവണ പീഡിപ്പിച്ചെന്ന ബന്ധുക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. ചവറയിൽ ഒളിവിൽ കഴിയവേയാണ് പിടിയിലായത്.