ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് കഴിഞ്ഞ തവണ നടത്തിയ വഞ്ചിപ്പാട്ട് മത്സരത്തിൽ വിജയിച്ച ടീമുകൾ എവർ റോളിംഗ് ട്രോഫികൾ 25ന് മുമ്പ് തിരികെയെത്തിക്കണമെന്ന് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി അറിയിച്ചു.
ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തുള്ള സിവിൽ സ്റ്റേഷൻ അനക്‌സിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഇറിഗേഷൻ ഡിവിഷൻ ഓഫീസിലാണ് ട്രോഫികൾ എത്തിക്കേണ്ടത്.