t
t

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന കാൻസർ രോഗനിർണയ ക്യാമ്പിന് പേരു നിർദേശിക്കാൻ അവസരം. സ്തനാർബുദം, ഗർഭാശയ കാൻസർ, തൈറോയ്ഡ് കാൻസർ എന്നിവ പ്രാരംഭത്തിൽ കണ്ടെത്തുന്നതിനാണ് ക്യാമ്പുകൾ നടത്തുന്നത്.

ഒരാൾക്ക് മൂന്നു പേരുകൾ വരെ നിർദേശിക്കാം. നിർദേശിക്കുന്ന പേരുകൾ, അയയ്ക്കുന്ന വ്യക്തിയുടെ പൂർണ മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം competitionsdmohalpy@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കോ 9778338019 എന്ന വാട്‌സ്ആപ്പ് നമ്പരിലേക്കോ അയക്കാം. നാളെ വൈകിട്ട് അഞ്ചു വരെ എൻട്രികൾ സ്വീകരിക്കും. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം ജീവനക്കാർ പേര് നിർദേശിക്കേണ്ടതില്ല.