ആലപ്പുഴ: കടലും തീരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം കാമ്പയിനിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ അർത്തുങ്കൽ ബീച്ചിൽ കടലോര നടത്തം സംഘടിപ്പിക്കും. ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലെ തീരദേശ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിക്കും.