arr
ചന്തിരൂർ ഗവ.ഹൈസ്കൂളിൽ എസ്.എസ്.എൽ.സി 2000 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

അരൂർ: ചന്തിരൂർ ഗവ.ഹൈസ്കൂളിൽ എസ്.എസ്.എൽ.സി 2000 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം നടത്തി. "അക്ഷര മുറ്റത്ത് ഇത്തിരി നേരം" എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 4 ബാച്ചുകളിലെ നൂറോളം പേർ പങ്കെടുത്തു. ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ലിജോ കൃഷ്ണൻ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റഫീഖ്, വാർഡ് അംഗം സീനത്ത് ഷിഹാബുദ്ദീൻ, ബൈജു എഴുപുന്ന, അനസ് ഹമീദ്, അദ്ധ്യാപകരായ ഗീത, രത്നവല്ലി, ജയശ്രീ,വഹീദ ,ജലജ ,ജോസഫ് ആന്റണി, വി.ആർ.ദേവിഷ്, കെ.എസ്.സുഷിൻ, അഭിലാഷ്, ദിലീപ് എന്നിവർ സംസാരിച്ചു.