karshakadinam

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസനസമിതി, പാടശേഖരസമിതി, വിവിധ കർഷകസമിതികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. രാവിലെ സ്റ്റോർജംഗ്‌ഷനിൽ നിന്നും ആരംഭിച്ച വിളംബരയാത്ര പഞ്ചായത്ത് ഓഫീസങ്കണത്തിൽ സമാപിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുകുമാരി തങ്കച്ചൻ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. ജില്ലാപഞ്ചായത്തഗം ആതിര.ജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, ബ്ലോക്ക്പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, ഷൈന നവാസ്, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അനീഷ് മണ്ണാരേത്ത്, വി.ആർ ശിവപ്രസാദ്, ശാന്തിനി, പുഷ്പലത, പഞ്ചായത്ത് സെക്രട്ടറി കെ.പി.ബിജു, വേണുഗോപാൽ മംഗലത്തേത്ത് കാട്ടിൽ,എം.എൻ.രവീന്ദ്രൻ , പ്രൊഫ.പി.ഡി ശശിധരൻ, പി.രാഘുനാഥൻ, ഗീതാ ഹരിദാസ്, മുരളീധരൻ നായർ എന്നിവ കൃഷി ഓഫീസർ പി.സി.ഹരികുമാർ സ്വാഗതവും അസി.കൃഷി ഓഫീസർ കെ.എസ്.ശ്രീരഞ്ജിനി നന്ദിയും പറഞ്ഞു.