ginnes-pakru
മാന്നാറിൽ മെട്രോസിൽക്സ് ഉദ്ഘാടത്തിനെത്തിയ ഗിന്നസ് പക്രു വാഹനത്തിന്റെ മുകളിൽ നിന്ന് ആരാധകരുമായി സംസാരിക്കുന്നു

മാന്നാർ: പൊക്കക്കുറവ് കാരണം, സ്റ്റേജിലിരുന്ന സിനിമാതാരം ഗിന്നസ്പക്രുവിനെ ഒരുനോക്ക് കാണാൻ കഴിയാതെ വിഷമിച്ച ആരാധകരെ താരം നിരാശരാക്കിയില്ല. കൂടെയെത്തിയ ആളിന്റെ തോളിലേറി തൊട്ടടുത്ത് കിടന്ന വാഹനത്തിന്റെ മുകളിലെത്തിയ ശേഷം പ്രസംഗിച്ചതോടെ ആരാധകർ ആവേശത്തിലായി.

ഇന്നലെ രാവിലെ മാന്നാർ തൃക്കുരട്ടി ജംഗ്‌ഷനിൽ പ്രവർത്തനമാരംഭിച്ച മെട്രോസിൽക്സിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഗിന്നസ്പക്രുവെന്ന അജയകുമാർ. വെള്ളിത്തിരയിലും സ്റ്റേജ്ഷോകളിലുമെല്ലാം മിന്നിത്തിളങ്ങുന്ന താരത്തെ നേരിൽകാണാനായി ചുട്ടുപൊള്ളുന്ന വെയിലിലും ആയിരങ്ങളാണ് എത്തിയത്. ഒപ്പംനിന്ന് സെൽഫിയെടുക്കാൻ എത്തിയവരോടൊപ്പം നിന്നും കുട്ടികളോടൊപ്പം തമാശകൾ പറഞ്ഞും ഏറെസമയം ചെലവഴിച്ചതിനു ശേഷമാണ് ഗിന്നസ്പക്രു മാന്നാറിൽ നിന്നും യാത്രയായത്.

അൽറാസ് ഗ്രൂപ്പ് ചെയർമാൻ അജിത് ആദ്യവില്പന നടത്തി. പരുമല സെമിനാരി മാനേജർ ഫാ.കെ.വി. പോൾറമ്പാൻ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, വൈസ്പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, കെ.പി.സി.സി മുൻസെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ജേക്കബ്തോമസ് അരികുപുറം, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, ഷൈന നവാസ്, ശിവപ്രസാദ്, മാന്നാർ മുസ്ലിംജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, തൃക്കുരട്ടി മഹാദേവക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കലാധരൻ കൈലാസം, ബി.ജെ.പി മാന്നാർ മണ്ഡലംപ്രസിഡന്റ് സതീഷ് കൃഷ്ണൻ, കെ.പി.എം.എസ് മാന്നാർ യൂണിയൻ സെക്രട്ടറി എം.പി.കല്യാണ കൃഷ്ണൻ, കെ.ടി.ജി.ഡി.ഡബ്ള്യു.എ ജില്ല പ്രസിഡന്റ് ജനാർദ്ദന റെഡ്ഡ്യാർ, സെക്രട്ടറി കെ.എം. ജുനൈദ്, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം എന്നിവർ സംസാരിച്ചു.