y
y

ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷൻ (എ.ഡി.ബി.എ) സംഘടിപ്പിക്കുന്ന അത്‌ലെറ്റികോ ഡി ആലപ്പി കിഡ്‌സ്, സബ് ജൂനി​യർ, സീനിയർ ജില്ലാ ബാസ്‌കറ്റ്‌ബാൾ ലീഗ് ചാമ്പ്യൻഷിപ് 2022 ഇന്ന് ആരംഭിച്ച് 20ന് സമാപിക്കും. ബാബു ജെ. പുന്നൂരാൻ മിനി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

വൈകിട്ട് നാലിന് നഗര ചത്വരത്തി​ലെ എ.ഡി.ബി.എ ഗ്രൗണ്ടിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആർ.മുരളി കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. ആൽഫ എൻട്രൻസ് അക്കാഡമി മാനേജിംഗ് ഡയറക്ടർ റോജസ് ജോസ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു എന്നിവർ മുഖ്യാതിഥികളാവും. കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, എ.ഡി.ബി.എ സെക്രട്ടറി ബി. സുബാഷ് തുടങ്ങിയവർ സംസാരിക്കും. ചാലക്കുടിയിൽ 26 മുതൽ 30 വരെ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്‌ക്റ്റ്‌ബാൾ മത്സരത്തിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നത് സീനിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ നിന്നാണ്.