
അമ്പലപ്പുഴ: ഭാരതീയ ജനത കർഷക മോർച്ച അമ്പലപ്പുഴ മണ്ഡലം കർഷക വന്ദനവും, ജൈവകൃഷി സമ്മേളനവും ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ അദ്ദേഹം അനുമോദിച്ചു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷനായി. അന്തർദേശീയ കയർ, കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ ജൈവകൃഷി പഠന ക്ളാസ് നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബാബുരാജ്, അജി പി. അനിഴം, അരുൺ അനിരുദ്ധൻ, ഗോപകുമാർ , കെ.സി.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.