 
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് കുന്നങ്കരി 372ാം നമ്പർ ക്ഷേത്രത്തിലെ മഹാ മൃത്യുഞ്ജയ ഹോമത്തിന് ശാഖാ പ്രസിഡന്റ് എം.സോമൻ ഭദ്രദീപം പ്രകാശനം നിർവഹിച്ചു. കമലാസനൻ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. 277പേരോളം പേർ പങ്കെടുത്ത ചടങ്ങിൽ ശാഖാ സെക്രട്ടറി ബി.റെജി സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ബി.മോഹനൻ നന്ദിയും പറഞ്ഞു.