മാന്നാർ: കുട്ടമ്പേരൂർ ശ്രീശുഭാനന്ദാലയാശ്രമത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലകലോത്സവം ഇന്ന് നടക്കും. രാവിലെ 5.30 ന് ഗുരുപൂജ,ഗുരുദക്ഷിണ,8.30 ന് പ്രദക്ഷിണം,എതിരേൽപ്പ്,സമൂഹപ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം ശുഭാനന്ദശക്തി ഗുരുദേവതിരുവടികൾ നടത്തും. തുടർന്ന് ബാലികബാലന്മാർക്കുള്ള വസ്ത്രദാനം,11 മുതൽ ബാലസദ്യ,സമൂഹസദ്യ. ഉച്ചയ്ക്ക് 2.30 ന് ഉറിയടി മത്സരം. വൈകിട്ട് 5.30 ന് സമ്മാനദാനം,6.30 ന് സമൂഹാരാധന, അനുഗ്രഹപ്രഭാഷണം. രാത്രി 10 ന് ഭക്തിഗാനസുധ.