 
മാന്നാർ: തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹയജ്ഞത്തിന് തുടക്കമായി.യജ്ഞാചാര്യൻ പാവുമ്പ രാധാകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. ദിവസേന മഹാഗണപതിഹവനം, സൂക്തജപം, ഉഷപൂജ, ഗ്രന്ഥനമസ്‌കാരം, ഭാഗവതപാരായണം, വിശേഷാൽപൂജ, പ്രഭാഷണം, അന്നദാനം,ക്ഷേത്ര ദീപാരാധന, യജ്ഞശാലയിൽ സമൂഹപ്രാർത്ഥന, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. സമാപന ദിവസമായ 23 ന് ഉച്ചക്ക് 12.30 ന് മഹാപ്രസാദമൂട്ട്. മാന്നാർ പൊലീസ് സി.ഐ ജി.സുരേഷ്‌കുമാർ സമൂഹസദ്യ ദീപപ്രോജ്വലനം നടത്തും. വൈകിട്ട് നാലിന് ഭാഗവത പാരായണ സമർപ്പണവും 4.30 നു അവഭൃഥസ്നാനവും നടക്കും.ചെന്നിത്തല സോമൻ, മഹാദേവികാട് രാമചന്ദ്രൻ എന്നിവർ യജ്ഞപൗരാണികരും ജയേഷ് പന്തളം ഭാഗവത പ്രഭാഷകനും വെണ്മണി ദിനേശൻ നമ്പൂതിരി യജ്ഞഹോതാവുമാണ്.