iramathoor-sndp
മാന്നാർ ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ പീത പതാകദിനാഘോഷത്തിൻ്റെ ഭാഗമായി ശാഖായോഗം പ്രസിഡൻ്റ് ദയകുമാർ ചെന്നിത്തല പീതപതാക ഉയർത്തുന്നു.

മാന്നാർ: ശ്രീനാരായണ ഗുരുവിന്റെ 168-ാമത് ജയന്തി മഹാമഹത്തോടനുബന്ധിച്ചുള്ള പീത പതാകദിനാഘോഷം എസ്.എൻ.ഡി,പി യോഗം മാന്നാർ യൂണിയനിലെ ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ നടന്നു. ഇന്നലെ രാവിലെ ഗുരുക്ഷേത്രത്തിൽ സോമൻ ശാന്തികളുടെ നേതൃത്വത്തിൽ ഗുരു സുപ്രഭാതം, നിർമ്മാല്യ ദർശനം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, അഖണ്ഡ കുടുംബ പൂജ, ശാന്തി ഹോമം നടന്നു. തുടർന്ന് ദൈവദശകം പ്രാർത്ഥനയോടെ ശാഖായോഗം പ്രസിഡന്റ് ദയകുമാർ ചെന്നിത്തല പീതപതാക ഉയർത്തി. വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ, നിയുക്ത യൂണിയൻ കമ്മിറ്റിയംഗം കെ.വി സുരേഷ് കുമാർ എന്നിവർ പതാകദിന സന്ദേശം നൽകി. ശാഖായോഗം വൈസ് പ്രസിഡന്റ് ഗോപകുമാർ തോപ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കമ്മിറ്റിയംഗങ്ങളായ വിപിൻ വാസുദേവ്, ബിജു നടുക്കെവീട്ടിൽ, ഷിബു, പ്രമോദ് ശിവൻ, പോഷക സംഘടനാ ഭാരവാഹികളായ വിജി സന്തോഷ്, രജനി ദയകുമാർ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സുധിൻ സുരേഷ്, സെക്രട്ടറി ഡി.അദ്വൈത്, സൗരവ് സുരേഷ് എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി രേഷ്മാരാജൻ സ്വാഗതവും സന്തോഷ് ശാരദാലയം നന്ദിയും പറഞ്ഞു.