മാവേലിക്കര: കേരള സ്റ്റേറ്റ് പോലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ മാവേലിക്കര ബ്ലോക്ക് സമ്മേളനവും ഐ.ഡി കാർഡ് വിതരണവും മാവേലിക്കര സി.ഐ സി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം. ശിവദാസൻ, രാജേന്ദ്രൻ, വേലായുധൻ പിള്ള, എം.വി. ജ്ഞാനദാസ്, കെ.കെ. ഉദയൻ, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.