പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 2860-ാം നമ്പർ പാണാവള്ളി ഗീതാനന്ദപുരം ശാഖയിലെ വാർഷിക പൊതുയോഗം നിയുക്ത ഡയക്ടർ ബോർഡ് അംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാനു ശ്രീധരൻ അദ്ധ്യക്ഷനായി. സ്കോളർഷിപ്പ് വിതരണം പി.വിനോദ് നിർവ്വഹിച്ചു. മുൻ കൗൺസിലർ ബിജുദാസ്, ശാഖാ സെക്രട്ടറി പി.എസ്.സജീവ്, സുമേഷ് വട്ടച്ചിറ, സുരേന്ദ്രൻ അടയത്ത്, സഹദേവൻ, രതി ഷാജി, സുജാതാ മോഹൻ , മനീഷ്, പ്രകാശൻ പ്രജീഷ് ഭവനം തുടങ്ങിയവർ സംസാരിച്ചു.