 
മാന്നാർ: എസ്.എൻ.ഡി.പി യോഗം ബുധനൂർ 3451-ാം നമ്പർ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷത്തിന്റെയും ഗുരുദേവ പാരായണ മാസാചാരണത്തിന്റെയും ഭാഗമായി പതാക ദിനം ആചരിച്ചു. ശാഖായോഗം പ്രസിഡന്റ് മനീഷ് മന്മഥൻ പതാക ഉയർത്തി. ശാഖായോഗം സെക്രട്ടറി സുമിത്ര രമേശ്, കമ്മിറ്റിയംഗങ്ങളായ സുഭാഷ് ഗോപി, രമേശൻ രമവിലാസം, ആകാശ് പ്ലാവുനിൽക്കുന്നതിൽ, മോജിഷ് മോഹൻ, പഞ്ചായത്ത് കമ്മിറ്റിയംഗം ശാന്ത ശശി, ക്ഷേത്രം ശാന്തി സുരേഷ്, ലീലാമ്മ തുടങ്ങിയവർ പങ്കെടുത്തു.