ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ സ്‌നേഹ മാര്യേജ്കൗൺസിലിംഗ് സെന്ററിന്റെയും എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വിവാഹപൂർവ കോഴ്സിന്റെ എഴുപത്തിയഞ്ചാമത്തെ ബാച്ച് 20,21 തീയതികളിൽ യൂണിയൻ കോൺഫറൻസ്ഹാളിൽ നടക്കും.
കരീലക്കുളങ്ങര സർക്കിൾ ഇൻസ്‌പെക്ടർ എം.സുധിലാൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ അദ്ധ്യക്ഷനാകും. വൈസ്പ്രസിഡന്റ്എം.സോമൻ സംസാരിക്കും. സെക്രട്ടറി അഡ്വ. ആർ.രാജേഷ്ചന്ദ്രൻ സ്വാഗതവും കോ-ഓർഡിനേറ്റർ പി.ശ്രീധരൻ നന്ദിയും പറയും. ആനന്ദം കുടുംബജീവിതത്തിൽ,ഗുരുദേവന്റെ ദാമ്പത്യവീക്ഷണം എന്നീ വിഷയങ്ങളിൽ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണനും ഗർഭധാരണം, പ്രസവം, ശിശുപരിപാലനം എന്നീ വിഷയങ്ങളിൽ ഡോ.പി.എൻ.ശരത്ചന്ദ്രനും കുടുംബജീവിതത്തിലെ സങ്കൽപങ്ങളും യാഥാർത്ഥ്യങ്ങളും, കുടുംബ ബഡ്ജറ്റ് എന്നീ വിഷയങ്ങളിൽ രാജേഷ് പൊന്മലയും എസ്.എൻ.ഡി.പി യോഗചരിത്രം എന്ന വിഷയത്തിൽ വി.എം.ശശിയും സ്ത്രീപുരുഷ മനശാസ്ത്രം എന്ന വിഷയത്തിൽ ഷൈലജ രവീന്ദ്രനും ക്ലാസ് നയിക്കും.