hji
എസ്. എൻ. ഡി. പി യോഗം കാട്ടിൽ മാർക്കറ്റ് 1101-ാം നമ്പർ ശാഖയിലെ 1355ാം നമ്പർ വനിതാ സംഘത്തിന്റെ പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും യൂണിയൻ വനിതാ സംഘം സെക്രട്ടറി ലേഖ മനോജ് ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാട്ടിൽ മാർക്കറ്റ് 1101-ാം നമ്പർ ശാഖയിലെ 1355-ാം നമ്പർ വനിതാ സംഘത്തിന്റെ പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ വനിതാ സംഘം സെക്രട്ടറി ലേഖ മനോജ് ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുരബാല അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് താരാസുതൻ, സെക്രട്ടി എം.കുട്ടപ്പൻ,വൈസ് പ്രസിഡന്റ് തങ്കപ്പൻ , യൂണിയൻ കമ്മിറ്റി മെമ്പർ രതീഷ് കുമാർ , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സദാനന്ദൻ പവിത്രൻ ആനന്ദഭായി, വിനിതാസംഘം യൂണിറ്റ് പ്രസിഡന്റ് രമണി, സെക്രട്ടറി യമുന എന്നിവർ പങ്കെടുത്തു. പുതിയ ഭരണസമിതി അംഗങ്ങൾ, പ്രസിഡന്റ് സുലഭ , വൈസ് പ്രസിഡന്റ് സത്യഭാമ, സെക്രട്ടറി യമുന, കമ്മിറ്റി അംഗങ്ങൾ ഓമന,സീമ, അമ്പിളി സിന്ധു ,രാഖി ,ബിന്ദു, രാജി, ഗംഗ എന്നിവർ പങ്കെടുത്തു.