മാവേലിക്കര: ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ ഇന്ന് നാടിനെ അമ്പാടിയാക്കും. കണ്ടിയൂർ, മറ്റംവടക്ക്, മറ്റം തെക്ക്, കൊച്ചിക്കൽ, കോട്ടയ്ക്കകം, വിദ്യാധിരാജ നഗർ എന്നിവിടങ്ങളിലെ ശോഭായാത്രകൾ തട്ടാരമ്പലം ജംഗ്ഷനിൽ സംഗമിച്ച് മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ എത്തിച്ചേരും.
പ്രായിക്കര, പുതിയകാവ്, കൊറ്റാർകാവ്, വിവേകാനന്ദ നഗർ, റെയിൽവേ ഭാഗം, കല്ലുമല, പുന്നമൂട്, പൊന്നാരംതോട്ടം എന്നിവിടങ്ങളിലെ ശോഭായാത്രകൾ പുതിയകാവ് ദേവീക്ഷേത്രത്തിൽ സംഗമിച്ച് മിച്ചൽ ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് തട്ടാരമ്പലത്തിൽ നിന്നാരംഭിക്കുന്ന ശോഭായാത്രയുമായി കൂടിച്ചേർന്ന് മഹാശോഭായാത്രയായി മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിക്കും. ചെട്ടികുളങ്ങര മണ്ഡലത്തിൽ ഈരേഴ, ഈരേഴതെക്ക്, കൊയ്പ്പള്ളികാരാഴ്മ, നടയ്ക്കാവ്, മേനമ്പള്ളി, കൈതതെക്ക്, കണ്ണമംഗലം തെക്ക്, കണ്ണംഗലം വടക്ക് എന്നിവിടങ്ങളിലെ ശോഭായാത്രകൾ ഭഗവതിപ്പടിയിൽ സംഗമിച്ച് ചെട്ടികുളങ്ങര പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ എത്തിച്ചേരും. ഈരേഴ വടക്ക്, കൈതവടക്ക്, കാട്ടുവള്ളിൽ, പേള, കടവൂർ, ആഞ്ഞിലിപ്ര, കരിപ്പുഴ എന്നിവിടങ്ങളിലെ ശോഭായാത്രകൾ കാട്ടുവള്ളിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ സംഗമിച്ച് ചെട്ടികുളങ്ങര പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ചെട്ടികുളങ്ങര മണ്ഡലത്തിലെ ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സമാപിക്കും.
വഴുവാടി, തഴക്കര, കുന്നം, ഇറവങ്കര എന്നിവിടങ്ങളിലെ ശോഭായാത്രകൾ തഴക്കര ഓവർ ബ്രിഡ്ജിന് സമീപം സംഗമിച്ച് മഹാശോഭായാത്രയായി കുന്നം ക്ഷേത്രത്തിൽ സമാപിക്കും. അറനൂറ്റിമംഗലം, അമ്മച്ചേരി ദേവീക്ഷേത്രം എന്നിവിടങ്ങളിലെ ശോഭായാത്രകൾ അറനൂറ്റിമംഗലം സ്കൂൾ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി തറയിൽകാവ് ക്ഷേത്രത്തിൽ സമാപിക്കും. ആക്കനാട്ടുകര കിഴക്ക്, പടിഞ്ഞാറ് ഭാഗത്തെ ശോഭായാത്രകൾ കല്ലുമല മഹാദേവ ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി കല്ലുമല ദേവീക്ഷേത്രത്തിൽ സമാപിക്കും.
# കുരുന്നുകൾ കളം നിറയും
ഉമ്പർനാട്, മുള്ളിക്കുളങ്ങര, അഞ്ചാഞ്ഞിലിമൂട്, ചെറുകുന്നം വടക്കേമങ്കുഴി തെക്കേക്കര ഭാഗത്തെ ശോഭായാത്രകൾ തടത്തിലാൽ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി പല്ലാരിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും കുറത്തികാട്, വാത്തികുളം, പൊന്നേഴ, ഓലകെട്ടി, പള്ളിക്കൽ ഈസ്റ്റ്, പള്ളിയാർവട്ടം, ചൂരല്ലൂർ, വരേണിക്കൽ എന്നിവിടങ്ങളിലെ ശോഭായാത്രകൾ ഹൈസ്കൂൾ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി കുറത്തികാട് മഹാദേവ ക്ഷേത്രത്തിലും സമാപിക്കും. പളളിക്കൽ, പള്ളിക്കൽ നോർത്ത്, മഞ്ഞാടിത്തറ, തെക്കേമങ്കുഴി, മങ്കുഴി വടക്ക്, കട്ടച്ചിറ എന്നിവിടങ്ങളിലെ ശോഭായാത്രകൾ മൂന്നാംകുറ്റിയിൽ സംഗമിച്ച് കരിമുട്ടം ദേവീക്ഷേത്രത്തിൽ സമാപിക്കും. ഭരണിക്കാവ്, കറ്റാനം, കറ്റാനം തെക്ക്, പോംകുറ്റി, കളീക്കൽ എന്നിവിടങ്ങളിലെ ശോഭായാത്രകൾ കറ്റാനം ജംഗ്ഷനിൽ സംഗമിച്ച് പോംകുറ്റി ദുർഗ്ഗാ ക്ഷേത്രത്തിൽ സമാപിക്കും. വെട്ടിക്കോട് ഐക്കര ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ പള്ളിപ്പുറം ശ്രീഭദ്രാ ക്ഷേത്രത്തിൽ സമാപിക്കും.