kulanjikkarazhma-sndp
എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖായോഗത്തിന്റെയും 1479-ാം നമ്പർ ശാരദ വിലാസം വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ശ്രീനാരായണ ധർമ്മചര്യ യജ്ഞത്തിന് കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി ശിവബോധനന്ദ സ്വാമി ഭദ്രദീപം തെളിക്കുന്നു

മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖായോഗത്തിന്റെയും 1479-ാം നമ്പർ ശാരദാ വിലാസം വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മചര്യ യജ്ഞത്തിന് ഇന്നലെ തുടക്കമായി. കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി ശിവബോധനന്ദ സ്വാമി ഭദ്രദീപം കൊളുത്തി. ശാഖ പ്രസിഡന്റ്‌ എം. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്‌ വി. പ്രദീപ്‌ കുമാർ, വനിതാസംഘം പ്രസിഡന്റ്‌ സുജ സുരേഷ്, വൈസ് പ്രസിഡന്റ്‌ സുധ വിവേക്, കുടുംബ യോഗം കൺവീനർമാരായ വിവേകാനന്ദൻ, അശ്വതി വേണുഗോപാൽ, സജിത ദാസ്, ഗംഗാധരൻ മരോട്ടിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും വനിതാ സംഘം സെക്രട്ടറി ലത ഉത്തമൻ നന്ദിയും പറഞ്ഞു. സെപ്തംബർ 25 വരെയുള്ള ശ്രീനാരായണ ധർമ്മചര്യ യജ്ഞത്തിൽ ദിവസവും വൈകിട്ട് 5.30മുതൽ ഏഴുവരെ ഗുരുദേവകൃതികൾ, ഗുരുസ്തുതി, ശ്രീനാരായണ ധർമ്മപ്രബോധനം എന്നിവ നടക്കും.