മാവേലിക്കര- തെക്കേക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും കാർഷിക വികസന സമിതിയും കാർഷിക കർമ സേനയും പാടശേഖര സമിതിയും സംയുക്തമായി നടത്തിയ കർഷക ദിനാചരണം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.കെ.മോഹൻകുമാർ അധ്യക്ഷനായി. തെക്കേക്കര കൃഷി ഓഫീസർ രഞ്ജു എസ് സ്വാഗതം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട കർഷകരെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിരാ ദാസ്, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി ദേവരാജൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആതിര, മഞ്‌ജുളാദേവി തുടങ്ങിയവർ ആദരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.എസ്.സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. പി.അജിത്, ജയശ്രീ ശിവരാമൻ, വി. രാധാകൃഷ്ണൻ, അഡ്വ.ആർ.ശ്രീനാഥ്, ആർ.അജയൻ, ഗിരിജ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കർമ്മസേന അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ കൃഷി അസിസ്റ്റന്റ് ഷിഹാബുദീൻ നന്ദി പറഞ്ഞു.