മാവേലിക്കര: താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മാവേലിക്കര ഏരിയ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. കെ.രാഘവൻ അദ്ധ്യക്ഷനായി. രക്തസാക്ഷിപ്രമേയം പി.വി മോഹനനും അനുശോചന പ്രമേയം കെ.എൻ പ്രകാശനും അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനനൻ, എ.തങ്കച്ചൻ എന്നിവർ സംസാരിച്ചു. കെ.ആർ ദേവരാജൻ സ്വാഗതം പറഞ്ഞു. ഭാരവാഹികള്ളായി കെ.രാഘവൻ (പ്രസിഡന്റ്), കെ.മധുസൂദനൻ ( വൈസ് പ്രസിഡന്റ്), കെ.ആർ ദേവരാജൻ (ജനറൽ സെക്രട്ടറി), ആർ.രഘു (ജോ.സെക്രട്ടറി), ജി.ആർ രാജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.