 
ചേർത്തല: കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽ രാമായണ മാസാചരണ സമർപ്പണത്തിന്റെ ഭാഗമായി നടന്ന അവഭൃഥസ്നാന ഘോഷയാത്ര ഭക്തി സാന്ദ്രമായി. മയൂര നൃത്തം,അമ്പലപ്പുഴ വേലകളി,ശിങ്കാരി മേളം,വയലിൻ ഫ്യൂഷൻ എന്നിവയുടെ അകമ്പടിയാേടെ പനയ്ക്കൽ കടപ്പുറത്താണ് അവഭൃഥ സ്നാനം നടന്നത്. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.