s
ടി.അച്യുതൻ

മാവേലിക്കര: രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് (മെറിട്ടോറിയൽ സർവീസ്) അർഹനായി കുറത്തികാട് സ്വദേശി ടി.അച്യുതൻ. 1982 മുതൽ കേന്ദ്ര റിസർവ് പൊലീസ് സേനാംഗമായ അച്യുതൻ ഇൻസ്പെക്ടർ റാങ്കിൽ ഇപ്പോൾ കർണാടകയിലെ ബെൽഗാമിൽ കോബ്രാ കമാൻഡോ സ്കൂളിൽ ജോലി ചെയ്യുകയാണ്. കുറത്തികാട് മുല്ലശ്ശേരിൽ അച്ചുനിവാസിൽ പരേതനായ എം.ആർ.തങ്കപ്പന്റെയും തങ്കമ്മയുടെയും മകനാണ്. ശാന്തകുമാരിയാണ് ഭാര്യ. മക്കൾ: അച്ചു മോൾ, അനിത.