 
ചേർത്തല:എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ കർക്കടക മാസം 10 ദിവസം നീണ്ടു നിന്ന നാമജപയജ്ഞവും ഔഷധക്കഞ്ഞി വിതരണവും സമാപിച്ചു. സമാപന യജ്ഞത്തിന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയകാട്, പ്രിൻസ് മോൻ, ശ്യാംകുമാർ,ബൈജു ഗോകുലം,ഷാബുഗോപാൽ,രതീഷ് കോലോത്ത് വെളി,മിനേഷ് മഠത്തിൽ,ഷിബു വയലാർ, രാജേഷ് വയലാർ,അമ്പിളി അപ്പുജി, ഗുരുപ്രസന്ന, ബാലേഷ് ഹരികൃഷ്ണ,സുനിത,ഗിരിഷ്,സത്യൻ,മണിലാൽ എന്നിവർ പങ്കെടുത്തു.