ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റ് സർജൻ ഡോ.എം.കെ. ഷാജിയെ (57) വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചേർത്തല പൊലീസ് അസ്വാാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ ദുരൂഹതകളില്ലെന്നും പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി പടനോർത്ത് അജനോമൻസിലിൽ ഡോ.ഷാജിയെ ചേർത്തല ഗവ.എസ്.എൻ.എം ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന് കിഴക്ക് വശത്തെ വാടക വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.