കുട്ടനാട്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഗൗരിദർശന വള എഴുന്നള്ളിപ്പ് ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പുലർച്ചെ 5ന് മഹാ ആരതിയും വിശേഷാൽ പൂജകളും അഷ്ടദ്രവ്യമഹാഗണപതി ഹോമവും നടക്കും. രാവിലെ 8 മുതൽ ദേവി ഭാഗവത പാരായണം, ഉച്ചയ്ക്ക് മഹാ പ്രസാദമൂട്ട്, വൈകിട്ട് 5 മുതൽ മൂലകുടുംബ ക്ഷേത്ര നിലവറ വാതുക്കൽ മംഗല്യദീപ പ്രതിഷ്ഠയും പുടവ വയ്പും കുട്ടി എഴുന്നളളിപ്പും അമ്പല പ്രദക്ഷിണവും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി.നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.