 
ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ പുഴുക്ക് വഴിപാടിനായുള്ള പുതിയ പന്തലിന്റെ സമർപ്പണം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിച്ചു. ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്, ട്രഷറർ കെ.വി.കമലാസനൻ, സ്കൂൾ കമ്മിറ്റി അംഗം പി.പ്രകാശൻ, ക്ഷേത്രം മാനേജർ മുരുകൻ പെരക്കൻ, കണിച്ചുകുളങ്ങര ശാഖ പ്രസിഡന്റ് സജിത്ത്, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.