 
ആലപ്പുഴ: ആലപ്പുഴ ബാറിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന അമ്പലപ്പുഴ പുളിക്കമഠത്തില്‍ എസ്. പരമേശ്വരക്കുറുപ്പ് (93) അന്തരിച്ചു. ശ്രീമൂലം പ്രജാസഭ അംഗവും ആലപ്പുഴ കോടതിയില്‍ വക്കീലുമായിരുന്ന ശങ്കരപ്പണിക്കരുടെ മകനാണ്. ആലപ്പുഴ കോടതിയില്‍ 66 വര്‍ഷം അഭിഭാഷകനായിരുന്നു. മദ്രാസ് ലാ കോളേജില്‍ നിന്നാണ് നിയമബിരുദം നേടിയത്. കേരള സര്‍വകലാശാലയിലും മദ്രാസ് ലാ കോളേജിലും ബാസ്‌കറ്റ്‌ബാള്‍ ടീം അംഗമായിരുന്നു. ഭാര്യ: ഇന്ദിര (ആരോഗ്യവകുപ്പ് റിട്ട. ഉദ്യോസ്ഥ). സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് അമ്പലപ്പുഴയിലെ വീട്ടുവളപ്പില്‍. നാളെ രാവിലെ 10.30 ന് ആലപ്പുഴ കോടതിയിലും പൊതുദർശനത്തിന് വയ്ക്കും.