കായംകുളം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കായംകുളം നഗരസഭ കൗൺസിലറും ബി.ജെ.പി മേഖല വൈസ് പ്രസിഡന്റുമായ ഡി. അശ്വനി ദേവിനും ഏവൂർ സ്വദേശിയായ സുഹൃത്തിനും ഗുരുതര പരിക്ക്. ഇന്നലെ രാത്രി 9.30 ന് എരുവ കൊയ്‌ക്കപ്പടി ആലിനു മുന്നിലാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശ്വിനി ദേവിനെ ആലപ്പുഴ മെഡി. ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സുഹൃത്ത് ആലപ്പുഴ മെഡി. ആശുപത്രിയിലാണ്. എരുവയിൽ ശ്രീകൃഷ്ണ ജയന്തി ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മടങ്ങവേ ആയിരുന്നു അപകടം.