ചേർത്തല: ചേർത്തല എക്സൈസും ചേർത്തല ടൗൺ റോട്ടറി ക്ലബും ആര്യാട് കെ.യു.സി.ടി.ഇയും സംയുക്തമായി ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന വിമുക്തി ചുവർചിത്ര രചന 19ന് രാവിലെ 9ന് ചേർത്തല എക്സൈസ് കോംപ്ലക്സിൽ നടക്കും. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.റെജിലാൽ അദ്ധ്യക്ഷത വഹിക്കും.ചേർത്തല ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും.ആര്യാട് കെ.യു.സി.ടി.ഇ പ്രിൻസിപ്പൽ ഡോ.എസ്.രശ്മി മുഖ്യാതിഥിയാകും. അസി.എക്സൈസ് കമ്മിഷണർ എസ്.സജീവ് ലഹരിവിരുദ്ധ സന്ദേശവും പ്രതിഞ്ജയും നിർവഹിക്കും. ലിസി ടോമി,അഡ്വ.കെ.ബി.ഹർഷകുമാർ,പി.കെ.പ്രതീഷ്,ദീപ തങ്കപ്പൻ,പി.ഡി.കലേഷ്,വി.ജെ.റോയ്,എ.സാബു എന്നിവർ സംസാരിക്കും.