 
കായംകുളം: ദ്വാപര യുഗ സ്മരണകൾ ഉണർത്തിയ ശോഭായാത്രയോടെ കായംകുളത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.ബാല ഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്രയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും വിവിധ നിശ്ചല ദൃശ്യങ്ങളും അണി ചേർന്നു. രാവിലെ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും നാടിന്റെ നാനാഭാഗങ്ങളിലും ഭക്തി നിർഭരമായ ഉറിയടി നടന്നു. ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് ഉറിയടിയിൽ പങ്കെടുത്തത്.
ദേവികുളങ്ങര, കണ്ടല്ലൂർ,രാമപുരം, പത്തിയൂർ,കൃഷ്ണപുരം എന്നിവിടങ്ങളിൽ നിന്നും ചെറിയ ശോഭായാത്രകൾ കായംകുളം പുതിയിടം ക്ഷേത്രത്തിൽ സംഗമിച്ചശേഷം വലിയ ശോഭായാത്രയായി നഗരം ചുറ്റി സമാപിച്ചു. തുടർന്ന് സാംസ്കാരിക സമ്മേളനവും നടന്നു. സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ എന്ന സന്ദേശമുയർത്തിയാണ് ബാല ഗോകുലം പരിപാടി സംഘടിപ്പിച്ചത്.