f
ക്ഷേമനിധി ബോർഡ്

ധനസഹായങ്ങൾ വർദ്ധിപ്പിച്ചു

ആലപ്പുഴ: കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി ക്ഷേമനിധി ബോർഡിന്റെ വിവാഹ ധനസഹായം 2,000ൽ നിന്ന് 5,000 ആയും വിദ്യാഭ്യാസ സഹായം 3,000ൽ നിന്ന് 4,000 ആയും ചികിത്സ സഹായം 1,000 രൂപയും വർദ്ധി​പ്പി​ച്ചു.

ക്ഷേമനിധി അംഗത്വമുള്ള തൊഴിലാളികളുടെ വിവരങ്ങൾ കമ്പ്യൂട്ടർവത്കരി​ക്കും. പുതിയ രജിസ്ട്രേഷനും അംഗത്വം പുതുക്കാനുമായി ജില്ലാ പഞ്ചായത്ത് കമ്മിറ്റിയുടെയും ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ അംഗത്വ രജിസ്ട്രേഷൻ ക്യാമ്പുകൾ ഉടൻ സംഘടിപ്പിക്കും. അംഗങ്ങളുടെ പ്രതിമാസ ക്ഷേമനിധി വിഹിതം 20 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.

കയർ തൊഴിലാളികളുടെ വേതന വ്യവസ്ഥകൾ അഞ്ച് മാസത്തെ കുടിശ്ശി​കയുൾപ്പെടെ പുതുക്കിയതായി​ മന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുരുഷന്മാർക്ക് 815.44 രൂപയും സ്ത്രീ തൊഴിലാളികൾക്ക് 680.88 രൂപയുമാണ് പുതുക്കിയ വേതനം.

# ബോണസ് 26ന് മുമ്പ്

സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികൾക്ക് ഈ വർഷം 29.9 ശതമാനം ഓണം ബോണസ് അഡ്വാൻസായി നൽകാനാണ് ലേബർ കമ്മി​ഷണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. 9.9 ശതമാനം ഇൻസെന്റീവും 20 ശതമാനം ബോണസുമായിരിക്കും. ഈ മാസം 26ന് മുമ്പ് ബോണസ് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം.

# ക്യാമ്പുകൾ 22 മുതൽ

കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾ, തൊഴിലുടമകൾ, സഹകരണ സംഘങ്ങൾ എന്നിവർക്ക് വിഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനും അംഗത്വം രജിസ്റ്റർ ചെയ്യാനും നിലവിലെ വിഹിതം അടയ്ക്കാനുമാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

# തീയതിയും സ്ഥലവും

ആഗസ്റ്റ് 22 - ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ

23 - മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ

24 - കയർ ക്ഷേമനിധി ഓഫീസ്, ആലപ്പുഴ

25 - സർവ്വോദയപുരം മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് ലിമിറ്റഡ് നമ്പർ 732, മാരാരിക്കുളം

26 - കയർ ക്ഷേമനിധി ഓഫീസ്, ആലപ്പുഴ

27 - പൊള്ളേത്തൈ സ്കൂൾ, മാരാരിക്കുളം

30 - പുന്നപ്ര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ

..................................

# ബോർഡിൽ നിന്നുള്ള ധനസഹായങ്ങൾ

മെമ്പർ പെൻഷൻ- 1600 രൂപ (വർദ്ധനവിന് സാദ്ധ്യത)

കുടുംബ പെൻഷൻ- 1000

ആർ.ബി.എസ് പ്രതിവർഷം- 500

വിവാഹം- 5000

പ്രസവ ധനസഹായം (അംഗങ്ങൾക്ക്)- 15,000

വിദ്യാഭ്യാസം- 1000, 4000

ചികിത്സ- 1000

ശവസംസ്കാരം- 3000

തൊഴിലാളികളുടെ വിവരങ്ങൾ കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പുകൾ നടത്തുന്നത്. ഒറിജിനൽ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ കരുതണം

ജോജി, ജില്ലാ ഓഫീസർ, കയർ ക്ഷേമനിധി ബോർഡ്