ambala
പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച പുന്നപ്ര പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവഹിക്കുന്നു.

അമ്പലപ്പുഴ: പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച പുന്നപ്ര പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവഹിച്ചു. മുൻമന്ത്രി ജി സുധാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് പണം അനുവദിച്ചത്. സമ്മേളനത്തിൽ പ്രസിഡന്റ് കെ. പ്രസന്നകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.രതികുമാർ, ലൈബ്രറി വൈസ് പ്രസിഡന്റ് ജി .മോഹൻദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. മാധവൻ,ടി .വി. സാബു, ജി .ബാബു, കെ.ചന്ദ്രബാബു, വി.കെ.ബൈജു, കെ.ജഗദീശൻ എന്നിവർ സംസാരിച്ചു. ഗുരുപൂജ അവാർഡ് ജേതാവ് അലിയാർ എം. മാക്കിയിലിനേയും, ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളെയും അനുമോദിച്ചു. ലൈബ്രറി സെക്രട്ടറി കെ.ദേവരാജൻ കല്ലുപറമ്പിൽ സ്വാഗതം പറഞ്ഞു.