ramayana-yanjam
ചെന്നിത്തല കിഴക്കേവഴി 5695-ാംനമ്പർ ഗുരുധർമാനന്ദജി സ്മാരക എസ്.എൻ.ഡി.പി ശാഖാ യോഗത്തിലെ 4776-ാംനമ്പർ നമ്പർ ശാരദാംബിക വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ്ണരാമായണ പാരായണയജ്ഞം

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 5695-ാം നമ്പർ ചെന്നിത്തല കിഴക്കേവഴി ഗുരുധർമാനന്ദജി സ്മാരക ശാഖാ യോഗത്തിലെ ,ശാരദാംബിക വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സമ്പൂർണരാമായണ പാരായണയജ്ഞം നടന്നു. ഭദ്രദീപ പ്രകാശനവും പാരായണവും വിജയൻ പത്തിയൂരിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. വനിതാസംഘം പ്രസിഡന്റ് അജീഷ സന്തോഷ്, വൈസ് പ്രസിഡന്റ് വിജയശ്രീ സന്തോഷ്, സെക്രട്ടറി ലേഖ വിജയകുമാർ, വനിതാസംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. ജയദേവൻ ശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുക്ഷേത്രത്തിൽ ദീപാരാധനയും വിശേഷാൽ പൂജയും നടന്നു.